ഇന്നറിയാം അന്തിമ സ്ഥാനാർത്ഥി പട്ടിക

At Malayalam
1 Min Read

നാമനിർദേശ പത്രിക ഇന്ന് 3 വരെ പിൻവലിയ്ക്കാം

പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഇന്ന് വൈകീട്ടറിയാം . ഇന്ന് മൂന്നു മണി വരെ നാമനിർദേശ പത്രിക പിൻവലിക്കാൻ സമയമുണ്ട് . പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം വിമതൻമാരും അപരൻമാരും സ്വതന്ത്രൻമാരുമടക്കം വലിയ ഒരു നിര തന്നെയുണ്ട് പട്ടികയിൽ . 20 മണ്ഡലങ്ങളിലായി നിലവിൽ ആകെ 204 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട് . 13 പേർ വീതം മത്സരിക്കുന്ന കോഴിക്കോടും തിരുവനന്തപുരവുമാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ഒന്നാമത് . ഇതിൽ തിരുവനന്തപുരത്ത് ശശി തരൂരിന് തലവേദനയായി കോൺഗ്രസിൻ്റെ യുവ നേതാവായ ഷൈൻലാലും മത്സര രംഗത്തുണ്ട് .

- Advertisement -

ദേവസ്വം മന്ത്രി കെ . രാധാകൃഷ്ണൻ മത്സരിക്കുന്ന ആലത്തൂരിലാണ് സ്ഥാനാർത്ഥികൾ എണ്ണത്തിൽ കുറവ്. ഇവിടെ കളം പിടിക്കാൻ അഞ്ചു പേരേയുള്ളു . നാമ നിർദേശ പത്രികയുടെ സൂക്ഷ്മപരിശോധയിൽ സംസ്ഥാനത്ത് 86 പേരുടെ പത്രികകൾ തള്ളിയിരുന്നു.

Share This Article
Leave a comment