രാജീവ് ചന്ദ്രശേഖർ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി

At Malayalam
1 Min Read

ഇലക്ഷൻ കമ്മീഷന് രാജീവ് ചന്ദ്രശേഖർ പരാതി നൽകിയത് കേന്ദ്രമന്ത്രിയുടെ ലെറ്റർ ഹെഡ്ഡിലാണെന്നും ഇത് പെരുമാറ്റച്ചട്ടം ലംഘനാമാണെന്നും കെപിസിസി. ലംഘനം ചൂണ്ടിക്കാട്ടി കെപിസിസിയുടെ ഇലക്ഷൻ വിഭാഗം കൺവീനർ എംകെ റഹ്‌മാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കേന്ദ്രമന്ത്രിയുടെ ലെറ്റർഹെഡ്ഡിലാണ് പരാതി നൽകിയത്. താൻ കേന്ദ്രമന്ത്രിയാണെന്ന് രാജീവ് ചന്ദ്രശേഖർ അതിൽ പറയുന്നു. ഭരണപരമായ പദവി തെരഞ്ഞെടുപ്പ് ലക്ഷ്യം കൈവരിക്കാൻ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും നടപടി വേണമെന്നും കെപിസിസിയുടെ പരാതിയിൽ പറയുന്നു. രാജീവ് ചന്ദ്രശേഖർ ഇലക്ഷൻ കമ്മീഷനു നല്കിയ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് പരാതി.

Share This Article
Leave a comment