യൂറിക് ആസിഡ് – സത്യവും മിഥ്യയും

At Malayalam
1 Min Read
Uric Acid - Truth and Myth

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവു വര്‍ധിച്ച് സന്ധികളിലും മറ്റും വേദനയുമായി ഡോക്ടറെ സമീപിക്കുന്നവരുടെ എണ്ണം ഇക്കാലത്ത് നന്നായി കൂടിയിട്ടുണ്ട്.എന്താണ് ശരിക്കും ഇത്തരക്കാരുടെ രോഗം.യൂറിക് ആസിഡ് എന്നതിനെ ഇങ്ങനെ ഭയക്കേണ്ടതുണ്ടോ?


ശരീരത്തില്‍ ക്രമാതീതമായി യൂറിക് ആസിഡ് വര്‍ധിച്ചാല്‍ അതിനെ ഹൈപര്‍യുറിസിമിയ എന്നു പറയും.യൂറിക് ആസിസ് സന്ധികളില്‍ അടിഞ്ഞു കൂടി ഗൗട്ട് എന്ന രോഗാവസ്ഥയിലെത്തുമ്പോഴാണ് അത് പ്രശ്‌നമായി മാറുന്നത്. ഈ അവസ്ഥയിലാണ് മിക്കപ്പോഴും ഡോക്ടറുടെ സഹായം തേടുന്നതും.സ്വാഭാവിക രീതിയില്‍ കിഡ്‌നി വഴി ശരീരത്തില്‍ നിന്നും പുറത്തള്ളപ്പെടുന്ന യൂറിക് ആസിഡിന്റെ അളവു കുറയുകയോ അമിതമായി ഇത് ഉല്‍പ്പാദിപ്പിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് ഇത്തരം രോഗാവസ്ഥയിലേക്ക് ഒരാള്‍ എത്തുന്നത്. ആഹാരത്തിലൂടെ ധാരാളം പ്യൂരിന്‍ അടങ്ങിയ പ്രോട്ടീന്‍ ശരീരത്തിലെത്തുമ്പോഴോ ചില രോഗാവസ്ഥകള്‍ മൂലമോ യൂറിക് ആസിഡിന്റെ ഉല്‍പ്പാദനം വര്‍ധിച്ച് ഹൈപ്പര്‍ യുറിസിമിയ എന്ന അവസ്ഥയിലെത്താം.

യൂറിക് ആസിഡിന്റെ അളവ്പുരുഷന്മാരില്‍ 7mg/dL ,സ്ത്രീകളില്‍ 6mg/dL എന്നതാണ് സാധാരണ നില. ഈ അളവുകളില്‍ വര്‍ധനയുണ്ടാകുമ്പോഴാണ് സന്ധികളില്‍ വേദനയും നീരും ചുവപ്പും ഒക്കെ കാണപ്പെടുന്നത്.ചിലരില്‍ ഇത്തരം ലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണണമെന്നുമില്ല.

ആഹാരത്തില്‍ ശ്രദ്ധിക്കാം.

- Advertisement -

മദ്യം – പ്രത്യേകിച്ച് ബിയര്‍,സോഡ മുതലായ കാര്‍ബണേറ്റഡ് പാനീയങ്ങള്‍,റെഡ് മീറ്റ്;ബീഫ്,ലിവര്‍, മട്ടണ്‍ തുടങ്ങിയവ ഒഴിവാക്കാം.മത്സ്യങ്ങളില്‍ നെത്തോലി,ചൂര,മത്തി,കക്ക എന്നിവ ഒഴിവാക്കുന്നതും നന്ന്.

ചീര,കൂണുകള്‍,പാലും പാലുല്പന്നങ്ങളും പയര്‍ വര്‍ഗങ്ങള്‍,പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിന് തടസമില്ല.നെല്ലിക്ക,നാരങ്ങ, ഓറഞ്ച് തുടങ്ങിയ പുളിയുള്ള ഫലങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവു കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.കോഫി ഉപയോഗിക്കുന്നതും യൂറിക് ആസിഡ് കുറയാന്‍ സഹായകമാകും.

എന്നിരുന്നാലും,സന്ധികളില്‍ വേദനയുള്‍പ്പെടെ യൂറിക് ആസിഡ് എന്നു സംശയം തോന്നുന്ന സാഹചര്യമുണ്ടായാല്‍ ഡോക്ടറെ സമീപിച്ച് മതിയായ ഉപദേശം തേടുന്നതു തന്നെയാണ് ഉത്തമം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment