ക്ഷേമ പെൻഷനിലെ രണ്ടു മാസത്തെ തുക ഏപ്രിൽ 9 ന് വിതരണം ചെയ്യും . ബാങ്ക് അക്കൗണ്ടുകളിലേക്കും സഹകരണ സംഘങ്ങൾ വഴിയുമാകും ഇത് വിതരണം നടത്തുക . 62 ലക്ഷം പെൻഷൻകാരിൽ മസ്റ്റ്റിങ് നടത്തിയവർക്ക് പെൻഷൻ ലഭിക്കും . 3 ,200 രൂപ വീതമാകും ലഭിക്കുക . ഇതിൽ 6. 88 ലക്ഷം പേർക്കുള്ള കേന്ദ്രസർക്കാരിൻ്റെ വിഹിതം കൂടി സംസ്ഥാന സർക്കാർ നൽകുന്നുണ്ട് . 2023 ഏപ്രിൽ മുതലുള്ള തുക കേന്ദ്ര സർക്കാർ മുടക്കം വരുത്തിയിട്ടുണ്ട് . നിലവിൽ ആറു മാസത്തെ കുടിശികയാണ് ക്ഷേമ പെൻഷൻകാർക്ക് ഇനി നൽകാനുള്ളത് . അതിൽ രണ്ടു മാസത്തേതാണ് ചൊവ്വാഴ്ച മുതൽ നൽകുന്നത്.
ക്ഷേമ പെൻഷൻ ഏപ്രിൽ 9 ന്
