ചെന്നൈയിലെ താമ്പരം റയിൽവേ സ്‌റ്റേഷനിൽ അനധികൃതമായി കൊണ്ടു പോയ 3.90 കോടി രൂപയുമായി മൂന്നു ബി ജെ പി പ്രവർത്തകർ പിടിയിലായി. ബി ജെ പി സ്ഥാനാർത്ഥിയുടെ നിർദേശ പ്രകാരമാണ് തങ്ങൾ പണം കടത്തിയതെന്ന് പിടിയിലായവർ ഫ്ളയിംഗ് സ്ക്വാഡിനോട് പറഞ്ഞു.
രഹസ്യവിവരത്തെ തുടർന്ന് തിരുനൽവേലി – എഗ്മോർ ട്രെയിനിൽ ഫ്ളയിംഗ് സ്ക്വാഡ് പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത് . ബി ജെ പി സ്ഥാനാർത്ഥിയായ നൈനാർ നാഗേന്ദ്രൻ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണന്നാണ് പൊലിസിൻ്റെ വിലയിരുത്തൽ.
