ഏയ് , അത് ഈ വീട്ടിൽ ശരിയാവില്ല

At Malayalam
1 Min Read

ഭാര്യയും ഭർത്താവും വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരാകുന്നതിൽ അത്ഭുതമൊന്നുമില്ല. വ്യത്യസ്ഥ പാർട്ടികളിൽപ്പെട്ട പാർലമെൻ്റംഗങ്ങളാകുന്നതിലും കാര്യമായ പ്രശ്നമൊന്നും ആരും കാണില്ല . തെരഞ്ഞെടുപ്പു സമയത്ത് പ്രശ്നമുണ്ടോ ? അങ്ങനെ ചോദിച്ചാൽ കുറച്ച് പ്രശ്നമുണ്ട് എന്നാണ് മധ്യ പ്രദേശിലെ ബാലാഘട്ട് പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബി എസ് പി സ്ഥാനാർത്ഥിയായ കങ്കർ മുഞ്ചാരേ പറയുന്നത്. പറയുക മാത്രമല്ല , തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അദ്ദേഹം വീട്ടിൽ കയറുകയില്ലന്നും തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ ഭാര്യ അനുഭ മുഞ്ചാരെ നിലവിൽ മധ്യ പ്രദേശിലെ കോൺഗ്രസ് എം എൽ എയാണ് , പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കായി ആന്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്നു . ഇത് തങ്ങളുടെ സാധാരണക്കാരായ പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് കങ്കർ മുഞ്ചാരെയുടെ നിലപാട്.

വീടുവിട്ടിറങ്ങിയ ഭർത്താവിൻ്റെ പ്രവൃത്തി ഭാര്യയ്ക്ക് അത്ര ഇഷ്ടമായിട്ടില്ല . അദ്ദേഹം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ആശയങ്ങളുമായി മുന്നോട്ടു പോകുന്നു , ഞാൻ എൻ്റേയും എന്നാണ് അവരുടെ നിലപാട് . 33 വർഷത്തെ ദാമ്പത്യം , ഒരു മകനുണ്ട് . ഞങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നത് – അനുഭ പറയുന്നു.
തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ എതിർപക്ഷത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥിക്കായി ഞാൻ പ്രവർത്തിക്കും , പക്ഷേ അദ്ദേഹത്തെ പറ്റി മോശമായൊന്നും പറയില്ല എന്ന നിലപാടുമെടുത്തു അനുഭ മുഞ്ചാരേ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment