ഉത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ കെ.എസ്.സുബിന്‍ (40) ആണ് അറസ്റ്റിലായത്. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുബിനെ വാടാനപ്പള്ളി എസ്.ഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.