കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാഡമികളിലേക്ക് 2024-25 വർഷത്തേക്ക് 7, 8 ക്ലാസുകളിലേക്കും പ്ലസ് വൺ , ഡിഗ്രി ഒന്നാം വർഷം , അണ്ടർ-14 വിമൺ ഫുട്ബോൾ അക്കാഡമിയിലേക്കും കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സോണൽതല സെലക്ഷൻ ഏപ്രിൽ 16 മുതൽ 30 വരെ നടത്തുന്നു
അത്ലറ്റിക്സ് , ബാസ്ക്കറ്റ് ബോൾ , ഫുട്ബോൾ , വോളിബോൾ ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർക്കു മാത്രമേ സോണൽ സെലക്ഷനിൽ പങ്കെടുക്കാൻ കഴിയൂ . തയ്ക്വോണ്ടോ , ജൂഡോ , സ്വിമ്മിങ്ങ് , ഖോ ഖോ , കബഡി , സൈക്ലിംഗ് , ഫെൻസിങ്ങ് , ബോക്സിങ്ങ് , ആർച്ചറി , റസ്ലിങ് , നെറ്റ്ബോൾ , ഹോക്കി , ഹാൻഡ്ബോൾ , (സോഫ്റ്റ്ബോൾ കോളേജ് മാത്രം) , (വെയ്റ്റ്ലിഫ്റ്റിംഗ് കോളേജ് മാത്രം) എന്നീ കായികയിനങ്ങളിലേക്ക് നേരിട്ട് സോണൽ സെലക്ഷന് പങ്കെടുക്കാം. കനോയിങ്ങ് & കയാക്കിങ്ങ് , റോവിങ്ങ് കായികയിനങ്ങളിൽ ആലപ്പുഴ ജില്ലയിലാണ് സെലക്ഷൻ നടത്തുന്നത്.
സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ www.sportscouncil.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം .
കൂടുതൽ വിവരങ്ങൾക്ക് ചുവടെ പറഞ്ഞിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ- 0497- 2700485
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ- 0495- 2722593
തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ- 0487- 2332099
കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ- 0481- 2563825
തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ- 0471- 2331720.