വെയിലേറ്റ് വാടിയാല്‍ പ്രതിവിധി മഞ്ഞള്‍ കുഴമ്പ്

At Malayalam
1 Min Read
Turmeric paste is a remedy for sunburn

ശരീരത്തിന്റെ നിറവും വെളുപ്പും കൂട്ടാന്‍ പല പൊടിക്കൈകളും സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടപ്പുണ്ട്. നമ്മുടെ യഥാര്‍ത്ഥ നിറത്തെ അങ്ങനെ പൊടിക്കൈകള്‍ ഉപയോഗിച്ചൊന്നും മാറ്റാന്‍ കഴിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ സൂര്യതാപം ഏറ്റും മറ്റു കാരണങ്ങളാലും നിങ്ങളുടെ നിറത്തിന് ഉണ്ടാവുന്ന കരിവാളിപ്പ് മായ്ക്കാന്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന ഒരുപാട് പ്രതിവിധികളുണ്ട്. അവയില്‍ ഒന്നാണ് മഞ്ഞള്‍ കുഴമ്പ്.അതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. രണ്ട് ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി കറുത്ത നിറം ആകുന്നവരെ വറുത്തെടുക്കുക ശേഷം അതിലേക്ക് രണ്ട് ടീ സ്പൂണ്‍ അരിമാവ്, രണ്ട് ടീ സ്പൂണ്‍ തേന്‍ രണ്ട് ടീ സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് കുഴക്കാം. കുഴമ്പ് പരുവത്തില്‍ ആയ ഈ കൂട്ട് കൈയിലും കാലിലും വെയിലേറ്റ് കരിവാളിച്ച ശരീര ഭാഗങ്ങളില്‍ എല്ലാം തേച്ച് മസാജ് ചെയ്യുക . 15 – 20 മിനിറ്റ് കാത്ത ശേഷം കഴുകി കളയാം. വെയിലേറ്റ് വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇത് ചെയ്യാന്‍ കഴിഞ്ഞാല്‍ നൂറു ശതമാനം കരിവാളിപ്പും ഇല്ലാതാക്കാം എന്നുറപ്പാണ്‌

Share This Article
Leave a comment