വന്യജീവി ആക്രമണം സംസ്ഥാനത്ത് തുടർക്കഥയാകുന്നു . വാൽപ്പാറയിൽ തോട്ടം തൊഴിലാളിയായ അരുൺ കാട്ടുപോത്തിൻ്റെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു . 51 വയസായിരുന്നു . സ്ഥലത്ത് കാട്ടുപോത്തിൻ്റേയും കാട്ടാനയുടെയും ശല്യം നിരന്തരമുണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു .
തോട്ടം തൊഴിലാളിയായ അരുൺ ജോലിയ്ക്കു പോകുന്നതിനിടയ്ക്കാണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റു കിടന്ന തൊഴിലാളിയെ സ്ഥലവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.