നടൻ അജിത് ഓടിച്ച വാഹനം തലകീഴായി മറിഞ്ഞ് അപകടം, ദൃശ്യങ്ങൾ

At Malayalam
0 Min Read

സിനിമാ ചിത്രീകരണത്തിനിടെ നടൻ അജിത്ത് ഓടിച്ചിരുന്ന വാഹനം തല കീഴായി മറിഞ്ഞ് അപകടം. തമിഴ് ആക്ഷന്‍ ത്രില്ലര്‍ ‘വിടാ മുയര്‍ച്ചിയുടെ’ സ്റ്റണ്ട് സീനുകളുടെ ചിത്രീകരണത്തിനിടയാണ് അപകടം.

ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ലൈക്ക പ്രൊ‍ഡ‍ക്ഷന്‍സ് അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. അജിത്തും നടന്‍ ആരവുമാണ് അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്.

കാറോടിച്ചുകൊണ്ടിരിക്കുന്ന അജിത്തിനടുത്ത് ആരവ് ഇരിക്കുന്നതും അമിതവേഗത്തില്‍ ഓടുന്ന കാര്‍ പെട്ടന്ന് തലകീഴായി മറിയുന്നതും വിഡിയോയിൽ ഉണ്ട്. അപകടത്തിൽ സാരമായ പരിക്കുകൾ സംഭവിച്ചിട്ടില്ലെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിൽ പ്രഗല്ഭനാണ് അജിത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment