തയ്‌വാൻ തലസ്ഥാനമായ തായ്പേയിൽ 7.4 തീവ്രതയോടെ ശക്തമായ ഭൂചലനം. കെട്ടിടങ്ങൾ തകർന്നുവീണു. സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.