ഓർമയിലെ ഇന്ന്; ഏപ്രിൽ – 2, ഉണ്ണികൃഷ്ണൻ പുതൂർ

At Malayalam
2 Min Read

എഴുത്തുകാരന്‍ ഉണ്ണിക്കൃഷ്ണൻ പുതൂരിൻ്റെ 10-ാം ചരമവാർഷികമാണിന്ന്

സാഹിത്യകാരനും രാഷ്ട്രീയ പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായിരുന്നു ഉണ്ണികൃഷ്ണൻ പുതൂർ. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം , കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം , നിര്‍വാഹകസമിതി അംഗം , സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം , സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം , പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -

എഴുന്നൂറോളം കഥകള്‍ എഴുതി . ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍ . 29 കഥാസമാഹാരങ്ങള്‍ ,15 നോവലുകള്‍ , ഒരു കവിതാ സമാഹാരം , ജീവചരിത്രം അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു.

ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയ
ബലിക്കല്ല് , കംസൻ , കാഴ്ചകൾക്കപ്പുറം , മൃത്യുയാത്ര , ഗുരുവായൂരപ്പന്റെ തുളസിമാല , ആത്മവിഭൂതി , നാഴികമണി , ഗജരാജൻ ഗുരുവായൂർ കേശവൻ , അമൃതമഥനം , ആനപ്പക , മനസ്സേ ശാന്തമാകൂ , മറക്കാനും പൊറുക്കാനും , ധർമചക്രം ,
ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല , ജലസമാധി , ആട്ടുകട്ടിൽ , പാവക്കിനാവ് , വേദനകളും സ്വപ്നങ്ങളും , നിദ്രാവിഹീനങ്ങളായ രാവുകൾ , ഡൈലൻ തോമസിന്റെ ഗാനം , സുന്ദരി ചെറ്യേമ്മ , നക്ഷത്രക്കുഞ്ഞ് , ഗോപുരവെളിച്ചം , മകന്റെ ഭാഗ്യം , എന്റെ 101 കഥകൾ തുടങ്ങിയവയാണ് പ്രധാന കൃതികള്‍ . കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ബലിക്കല്ല്) , ജി സ്മാരക അവാര്‍ഡ് (നാഴികമണി) , പത്മപ്രഭാ പുരസ്‌കാരം (എന്റെ 101 കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട് .

1933 ജൂലൈ 20 -ന് പൊന്നാനി താലൂക്കിലെ ഏങ്ങണ്ടിയൂർ ഗ്രാമത്തിൽ (ഇപ്പോൾ തൃശ്ശൂർ ജില്ല) ‘ഇല്ലത്ത് അകായിൽ’ എന്ന് സ്ഥാനപ്പേരുള്ള പുതൂർ തറവാട്ടിൽ ജനിച്ചു . ഗുരുവായൂരിലാണ് വളർന്നത് . അച്ഛൻ കല്ലാത്ത് പുള്ളിപ്പറമ്പിൽ ശങ്കുണ്ണിനായർ . അമ്മ പുതൂർ ജാനകിയമ്മ . 1955-ൽ ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ നിന്ന് എസ് എസ് എൽ സി ജയിച്ചു . 1950-കളിൽ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി . കവിതയിലായിരുന്നു തുടക്കം . ‘കൽപ്പകപ്പൂമഴ’ എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയായിരുന്നു . പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ ‘മായാത്ത സ്വപ്ന’മായിരുന്നു . ആദ്യത്തെ കഥാസമാഹാരമായ ‘കരയുന്ന കാല്പാടുകൾ’ എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവർഷത്തോളം അലഞ്ഞുനടന്നു . 1954 മുതൽ 1956 വരെ പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ പ്രവർത്തകനായും (സോഷ്യലിസ്റ്റ്) തൊഴിലാളി പ്രവർത്തകനായും കഴിഞ്ഞു .

- Advertisement -

1957-ൽ ഗുരുവായൂർ ദേവസ്വത്തിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു . 1987-ൽ ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെൻ്റ് വകുപ്പു മേധാവിയായി വിരമിച്ചു . 2014 ഏപ്രിൽ 2-ന് അന്തരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment