ശരത്‌ചന്ദ്ര പ്രസാദ് കോൺഗ്രസ് വിട്ടു..

At Malayalam
0 Min Read

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വെച്ച് ശരത്‌ചന്ദ്ര പ്രസാദ് .രമേശ് ചെന്നിത്തലക്കാണ് ശരത് ചന്ദ്രപ്രസാദ് രാജിക്കത്ത് നൽകിയത് . കെപിസിസി എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമായ ടി ശരത് ചന്ദ്രപ്രസാദ് തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് രാജിക്കത്ത് നൽകിയത്.

20 പാർലമെന്‍റ് മണ്ഡലങ്ങളുടെയും ചുമതല കെപിസിസി ഭാരവാഹികൾക്കും എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കും വീതിച്ചുനൽകിയിരുന്നു. എന്നാൽ തനിക്ക് ഒരു മണ്ഡലത്തിന്‍റെയും ചുമതല ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം പാർട്ടി വിടാൻ തീരുമാനിച്ചത്. ശരത് ചന്ദ്രപ്രസാദ് ബിജെപിയിൽ പോകുമെന്ന് നേരത്തെ പ്രചാരണമുണ്ടായെങ്കിലും അതെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു.

Share This Article
Leave a comment