തണ്ണിമത്തൻ കഴിച്ചിട്ട് കുരു കളയരുതേ

At Malayalam
1 Min Read

ഇപ്പോഴത്തെ കൊടും ചൂടിനെ അതിജീവിക്കാൻ വെള്ളം കുടിക്കുക തന്നെ പ്രധാനം. പഴ വർഗങ്ങൾ ധാരാളം കഴിക്കുന്നതും നല്ലതാണന്ന് എല്ലാവർക്കുമറിയാം. സാധാരണയായി വേനൽക്കാലത്ത് ധാരാളമായി ഉപയോഗിക്കുന്ന ഒരു ഫലം തണ്ണിമത്തൻ ആണ്. വിലക്കുറവ് അതിനൊരു പ്രധാന കാരണമാണ് എന്നതിൽ തർക്കമില്ല. എന്നു കരുതി തണ്ണിമത്തൻ നിസാരക്കാരനാണന്ന് കരുതണ്ട. 92 ശതമാനവും ജലാംശമാണ് തണ്ണിമത്തനിലുള്ളത്.

സാധാരണ , തണ്ണിമത്തൻ്റെ മാംസള ഭാഗം കഴിച്ച് അതിനുള്ളിലെ കുരു (വിത്ത്) ഉപേക്ഷിക്കാറാണല്ലോ പതിവ് . എന്നാൽ തണ്ണിമത്തൻ കുരുവിൻ്റെ ഗുണങ്ങളറിഞ്ഞാൽ അത്ഭുതം തോന്നും . പൊട്ടാഷ്യം, മഗ്നീഷ്യം , സിങ്ക് എന്നിവയുടെ കലവറയാണ് തണ്ണിമത്തൻ കുരു . ഹൃദയത്തിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്കും രക്ത സമ്മർദം സാധാരണ രീതിയിൽ നിലനിർത്തുന്നതിനും കുരു കഴിയ്ക്കുന്നത് ഗുണം ചെയ്യും.

തണ്ണിമത്തൻ്റെ കുരുവിൽ നല്ല തോതിൽ ഫൈബറും അടങ്ങിയിട്ടുണ്ട്. മികച്ച ദഹനം , എല്ലുകളുടെ ആരോഗ്യം എന്നിവയും തണ്ണി മത്തൻ കുരു ഉറപ്പാക്കും . വൈറ്റമിൻ സി , എ എന്നിവ നല്ല അളവിൽ ഇവയിൽ അടങ്ങിയിട്ടു മുണ്ട്. ഇനി തണ്ണിമത്തൻ കഴിയ്ക്കുമ്പോൾ കുരു കളയണ്ട . കൂടെ അതും കഴിച്ചേക്കുക , അല്ലെങ്കിൽ വറുത്ത് കഴിച്ചാലും മതി.

- Advertisement -
Share This Article
Leave a comment