മഹിളാ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് തങ്കമണി ദിവാകരൻ ബിജെപി അംഗത്വം സ്വീകരിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഇവർ.
കോൺഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. സ്ത്രീകളെ ബഹുമാനിക്കാന്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണെന്നും, അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്നും തങ്കമണി പറഞ്ഞു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരിയാണ് തങ്കമണി ദിവാകരൻ. 27 വയസ്സ് മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായായിരുന്നു.
