ഛത്തിസ്ഗഢിലെ ബിജാപുരിലുണ്ടായ ഏറ്റുമുട്ടലിൽ 8 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗാങ്കലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാൻഡ്ര ഗ്രാത്തിനു സമീപമുള്ള വന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.
ലൈറ്റ് മെഷീൻ ഗൺ അടക്കമുള്ള ആയുധങ്ങൾ പ്രദേശത്ത് നിന്ന് പിടിച്ചെടുത്തിയിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്. മാർച്ച് 27ന് ബസഗുഡയിലുണ്ടായ ഏറ്റുമുട്ടലിൽ 6 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ബസ്താർ മേഖലയിൾ 41 നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.