കാലാവസ്ഥാ മാറ്റത്തെ തുടർന്ന് സമുദ്രോപരിതലത്തിൽ ശക്തമായ തിരമാലകളുണ്ടാകുന്ന പ്രതിഭാസത്തെയാണ് കള്ളക്കടൽ എന്നറിയപ്പെടുന്നത്. സൂര്യചന്ദ്രൻമാരുടെ ഗുരുത്വാകർഷണം കൊണ്ടോ കാറ്റിൻ്റെ ഗതിയനുസരിച്ചോ ആണ് വേലിയേറ്റമുണ്ടാകുന്നത്. ഇതല്ലാതെ പ്രത്യേകിച്ച് ഒരു ലക്ഷണവും കാണാതെ വേലിയേറ്റമുണ്ടാകുന്നതിനെയാണ് കള്ളക്കടൽ എന്നു പറയുന്നത്. സുനാമിയ്ക്കു സമമായ ഈ പ്രതിഭാസം മൂലം തീരം ഉള്ളിലേക്ക് വലിയുകയും ഭീമാകാരൻമാരായ തിരമാലകൾ തീരത്ത് രൂപപ്പെടുകയും ചെയ്യുന്നു. രണ്ടു ദിവസം കൂടി ഇതു തുടർന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്. കടൽ തീരത്തും ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇതിനെ തുടർന്ന് കർശനമായി നിരോധിച്ചിട്ടുണ്ട്.
എന്താണ് കള്ളക്കടൽ