കേരള ക്രിക്കറ്റിന്റെ നായകൻ പാലിയത്ത് രവിയച്ചന്‍ അന്തരിച്ചു

At Malayalam
1 Min Read

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പാലിയത്ത് രവിയച്ചന്‍ അന്തരിച്ചു. 96 വയസായിരുന്നു കേരളത്തിനായി 55 മത്സരങ്ങളില്‍ കളിച്ച രവിയച്ചന്‍ 1107 റണ്‍സും 125 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.1952ല്‍ തിരുവിതാംകൂര്‍ കൊച്ചി ടീമിന് വേണ്ടിയാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്.1952 മുതല്‍ 1970 വരെ കേരളത്തിനായി കളിച്ചു. കേരളത്തിനായി ആദ്യമായി 1000 റണ്‍സ് നേടിയ താരമാണ് രവിയച്ചന്‍. നാളെ വൈകീട്ട് പാലിയത്ത് കുടുംബവീട്ടില്‍ വൈകീട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. നാളെ വീട്ടിലും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലും പൊതുദര്‍ശനമുണ്ടാകും.

കേരളത്തിന് ആദ്യരഞ്ജി ട്രോഫി സമ്മാനിച്ച ടീമിലെ അംഗമായിരുന്നു രവിയച്ചന്‍. 1970കളില്‍ തന്റെ 41-ാം വയസിലാണ് വിരമിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100 റണ്‍സും 100 വിക്കറ്റുകളും നേടുന്ന ആദ്യ മലയാളി താരവും പാലിയത്ത് രവിയച്ചനാണ്. ജില്ലാ ടീമുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -

തൃപ്പൂണിത്തുറ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിക്കറ്റിന് പുറമേ ആര്‍എസ്എസിന്റെ പ്രധാന നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ രവിയച്ചന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Share This Article
Leave a comment