എല്ലാ വർഷവും ഏപ്രിൽ ഒന്ന് ലോക വിഡ്ഢി ദിനമായി ആചരിക്കുന്നു . കുറ്റബോധമില്ലാതെ സുഹൃത്തുക്കളെ പറ്റിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരമായാണ് എല്ലാവരും ഏപ്രിൽ ഫൂൾ ദിനത്തെ കാണുന്നത്. അദ്യമായി യൂറോപ്പുകാരാണ് ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത് . പിന്നീട് കാലക്രമേണ ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്.
ചരിത്രകാരന്മാരുടെ നിഗമനം അനുസരിച്ച് ഗ്രിഗോറിയ൯ കലണ്ടർ കണ്ടുപിടിച്ച പോപ്പ് ഗ്രിഗോറി XIII-ാമന്റെ ഓർമ്മക്കാണ് ഈ ദിനം ആഘോഷിക്കുന്നത് . 1952 ലാണ് എല്ലാ വർഷവും ജനുവരി ഒന്നു മുതൽ പുതിയ കലണ്ടർ തുടങ്ങും എന്ന നിയമം നിലവിൽ വന്നത് . അതുവരെ മാർച്ച് അവസാനമായിരുന്നു പുതുവത്സര ദിനമായി കണക്കാക്കിയിരുന്നത്.
വിശ്വാസ പ്രകാരം ഏപ്രിൽ ഒന്നിനാണ് ലോകത്ത് ജൂലിയ൯ കലണ്ടറിൽ നിന്ന് ഗ്രിഗോറിയ൯ കലണ്ടറിലേക്കുള്ള മാറ്റമുണ്ടായത് . അതുകൊണ്ടാണ് ഏപ്രിൽ ഒന്ന് വിശേഷ ദിവസമായി ആചരിച്ച് പോന്നതും. റിപ്പോർട്ടുകളനുസരിച്ച് നിരവധി ആളുകൾ ജൂലിയ൯ കലണ്ടറിൽ നിന്ന് ഗ്രിഗോറിയ൯ കലണ്ടറിലേക്ക് മാറാ൯ വിസമ്മതിച്ചിരുന്നു . ആദ്യമായി പുതിയ കലണ്ടർ അംഗീകരിച്ച് നടപ്പിൽ വരുത്തിയ രാജ്യം ഫ്രാ൯സാണ്.
പുതിയ കലണ്ടർ അംഗീകരിക്കാത്തവരെ വിഡ്ഢികളാണെന്ന് പറഞ്ഞ് പരിഹസിക്കാ൯ വേണ്ടിയാണ് ഏപ്രിൽ ഫൂൾ ഡേ ആചരിക്കപ്പെട്ടത് . പുതിയ കലണ്ടർ അംഗീകരിച്ചവർ പഴയ കലണ്ടർ പിന്തുടരുന്നവരെ വിഡ്ഢികൾ എന്നു വിളിച്ച് പരിഹസിക്കുകയായിരുന്നു. പിൽക്കാലത്ത് എല്ലാവരും ഗ്രിഗോറിയ൯ കലണ്ടറിലേക്ക് തന്നെ മാറിയെന്നതാണ് ചരിത്രം.
ആളുകൾക്ക് തമാശ പറയാനും ചിരിക്കാനുമുള്ള ഒരു അവസരം കൂടിയായാണ് ഈ വിശേഷ ദിവസത്തെ കാണുന്നത് . ദുഃഖങ്ങൾ മറക്കാനും മതിമറന്ന് ചിരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ഏപ്രിൽ ഫൂൾ ദിനങ്ങളും .
എന്നാൽ വിഡ്ഢിദിനത്തിൽ പി൯തുടരേണ്ട രണ്ടു പ്രധാന നിയമങ്ങളുണ്ട്.
- ആരെയും ദ്രോഹിക്കാനും ഉപദ്രവിക്കാനും പാടില്ല എന്നതാണ് ഈ ദിവസം ആഘോഷിക്കുമ്പോഴുള്ള ആദ്യ നിബന്ധന. തമാശ , പറ്റിക്കൽ തുടങ്ങിയവയാണ് ഈ ദിവസത്തെ പ്രധാന വിനോദം . എന്നാൽ, തെറ്റായ വാർത്ത പ്രചരിപ്പിക്കൽ തുടങ്ങിയവ അനുവദനീയമല്ല.
- ദിവസത്തിന്റെ തുടക്കത്തിലാണ് വിഡ്ഢിദിനം ആചരിക്കാ൯ ഏറ്റവും ഉചിതം . രാവിലെ എഴുന്നേറ്റയുടനെ തീയതി ഓർമ്മയില്ലാത്ത ആളുകളെ പറ്റിക്കാ൯ എളുപ്പമാണ് . സമയം വൈകും തോറും ആളുകൾക്ക് വിഡ്ഢി ദിനത്തെ കുറിച്ച് ബോധ്യം വന്നു തുടങ്ങും
