ശക്തമായ കടലാക്രമണത്തിൽ കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നു . ശക്തമായ കടൽ ക്ഷോഭത്തിനു സാധ്യതാ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ ബ്രിഡ്ജിലും കടൽ തീരത്തും അധികൃതർ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല . അതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെയില്ല.
സംസ്ഥാനത്ത് ഇന്നലെ തിരുവനന്തപുരം ജില്ലയിൽ അടക്കം ശക്തമായ കടൽക്ഷോഭം ഉണ്ടായിരുന്നു . എന്നാൽ മുഴപ്പിലങ്ങാട് അധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല . പക്ഷേ രാത്രിയോടെ അതിശക്തമായ തിരയിൽപ്പെട്ട് ബ്രിഡ്ജ് തകരുകയായിരുന്നു . 2023 ലാണ് മുഴപ്പിലങ്ങാട് ബീച്ചിൽ നൂറു മീറ്റർ നീളത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമിച്ചത്