നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. കഴിഞ്ഞ മാസമാണ് ഡിവോഴ്സ് നടപടികൾ പൂർത്തിയായത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുജിത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും സുജിത് വ്യക്തമാക്കി. 2020 മുതൽ ഇരുവരും പിരിഞ്ഞു ജീവിക്കുകയാണ്. 2000-ൽ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരാകുന്നത്. ഒരു മകളുണ്ട്.