ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഒന്നു ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചെലവ് വലിയ തോതില്‍ നിയന്ത്രിക്കാന്‍ കഴിയും.നമ്മുടെ വീടുകളില്‍ സാധാരണ റെസിസ്റ്റീവ് റെഗുലേറ്ററുകളായിരിക്കും ഉണ്ടാവുക. ഇത്തരം റെഗുലേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ചൂടിന്റെ രൂപത്തില്‍ നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇലക്ട്രോണിക് റെഗുലേറ്ററുകള്‍ ഉപയോഗിച്ചാല്‍ ഈ നഷ്ടം നല്ലൊരളവില്‍ ഒഴിവാക്കാം. അതില്‍ത്തന്നെ,സ്റ്റെപ് ടൈപ്പ് റെഗുലേറ്ററുകളാണ് കൂടുതല്‍ ഉത്തമം.
60 വാട്‌സ് പവര്‍ റേറ്റിംഗുള്ള ഒരു സാധാരണ സീലിംഗ് ഫാന്‍ എട്ടു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ അര യൂണിറ്റ് വൈദ്യുതി ചെലവാകും.ഫാന്‍ കഴിയുന്നതും മീഡിയം സ്പീഡില്‍ ഉപയോഗിക്കുന്നതാണ് വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ നല്ലത്. പകല്‍ സമയത്ത് പരമാവധി ജനലും വാതിലുമൊക്കെ തുറന്നിടുന്നത് ഫാനിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. ഇപ്പോള്‍ ബിഎല്‍ ഡി സി അഥവാ ബ്രഷ്‌ലസ് ഡി സി ഫാനുകള്‍ വിപണിയില്‍ സുലഭമാണ്.അല്പം വില കൂടുതലാണെങ്കിലും വൈദ്യുതിച്ചെലവ് വലിയ തോതില്‍ ലഭിക്കാന്‍ കഴിയുമെന്നതാണ് മെച്ചം.
