ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. ആലത്തൂരില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറുകയും മുഖത്ത് എല്‍ഡിഎഫിന്റെ ചിത്രമൊട്ടിക്കുകയും ചെയ്തിരിക്കുന്നു.
സംഭവത്തിൽ യുഡിഎഫ് പൊലീസിൽ പരാതി നൽകി . പൊലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.