രജനിയും മഞ്ഞുമ്മൽ ബോയ്സും

At Malayalam
0 Min Read

കമലഹാസന് ശേഷം സൂപ്പർസ്റ്റാർ രജനികാന്തിനെയും നേരിൽകണ്ട് മലയാളത്തിന്റെ സ്വന്തം മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമയിലെ ആദ്യ 200കോടി ക്ലബ്ബ് ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിന്റെ ടീമിനെ വീട്ടിൽ വിളിച്ചുവരുത്തി അഭിനന്ദിക്കുകയായിരുന്നു സൂപ്പര്‍താരം. മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലെ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രവുമാണ് . ചെന്നൈയിലെ രജനികാന്തിന്‍റെ വസതിയിലാണ് കൂടികാഴ്ച നടന്നത്. സംവിധായകൻ ചിദംബരത്തിനൊപ്പം ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൾ, അരുൺ കുര്യൻ എന്നിവരും രജനിയെ നേരിൽ കണ്ടു.

Share This Article
Leave a comment