തിരുവനന്തപുരം – ബംഗളുരു റൂട്ടിൽ വിമാന സർവീസുകൾ കൂടുന്നു. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഇപ്പോൾ സർവീസുകൾ നടത്തുന്നുണ്ട്. ഈ എട്ടു സർവീസുകൾ കൂടാതെ വിസ്താര എയർലയൻസ് രണ്ട് സർവീസുകൾ കൂടി ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്നുണ്ട്.
പുലർച്ചെ 5.55 ന് തിരുവനന്തപുരത്തു നിന്ന് തിരിക്കും. ബംഗളുരുവിൽ 7. 15 ന് എത്തി രാത്രി 10.40 ന് പുറപ്പെട്ട് 11.40 ന് തലസ്ഥാനത്തെത്തുന്ന രീതിയിലാണ് ഒരു സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മറ്റൊന്ന് രാവിലെ 8 : 15 ന് ബംഗളുരുവിൽ നിന്നു പുറപ്പെട്ട് 9.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.