ആടുജീവിതം വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന് എന്ന് സ്ഥിരീകരണം. മലയാളികളെ കേന്ദ്രീകരിച്ചുള്ള സൈബർസെൽ അന്വേഷണം പുരോഗമിക്കുകയാണ്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളിൽ നിരീക്ഷണം തുടരുന്നുണ്ട്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും സൈബർസെൽ സംശയിക്കുന്നു.
ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും സൂചന ലഭിച്ചു. ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ സംവിധായകൻ ബ്ലസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി. ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ കഴിഞ്ഞ ദിവസം കസ്റ്റഡിലെടുത്തിരുന്നു.