കണ്ണൂർ തിരുമേനിയിൽ സൂര്യാഘാതമേറ്റ് 58 വയസുകാരന്റെ ഇരു കാലുകളും പൊള്ളി. കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി.രാമചന്ദ്രനാണ് സൂര്യാഘാതമേറ്റത്. ടെയിലറിങ് ഷോപ്പ് നടത്തുന്ന രാമചന്ദ്രൻ രാവിലെ ഷോപ്പിലേക്ക് ബസിറങ്ങി നടക്കവേയാണ് സൂര്യാഘാതമേറ്റത്.
കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രന്റെ ഇരു കാൽപ്പാദത്തിലെയും തൊലി നീക്കം ചെയ്തു.