മുഖ്താര്‍ അന്‍സാരി ജയിലില്‍ മരിച്ചു

At Malayalam
0 Min Read

യുപിയിലെ ബന്ദയിലെ ജയിലില്‍ തടവിലായിരുന്ന ഗുണ്ടാതലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2005 മുതല്‍ യു.പി യിലും പഞ്ചാബിലുമായി ജയിലില്‍ കഴിയുകയാണ്. .ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ അന്‍സാരി നിരവധി തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

63 വയസുകാരനായ മുഖ്താര്‍ അന്‍സാരിയുടെ പേരില്‍ 61 ക്രിമിനല്‍ കേസുകളാണുള്ളത്. ഇതില്‍ 15 എണ്ണവും കൊലക്കുറ്റമാണ്. 1990കളിലാണ് അന്‍സാരി ഒരു ഗുണ്ടാതലവനാകുന്നത്.

Share This Article
Leave a comment