കോടിയേരി ബാലകൃഷ്‌ണൻ, ഇ.കെ.നായനാർ ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ സ്‌മൃതി മണ്ഡപം രാസലായനി ഒഴിച്ചു വികൃതമാക്കി.പയ്യാമ്പലത്ത് വ്യാഴാഴ്ച രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുഷ്‌പാർച്ചനയ്ക്കായി എത്തിയവരാണു സംഭവം ആദ്യം കാണുന്നത്.
സ്‌മൃതികുടീരത്തിലുള്ള കോടിയേരി ബാലകൃഷ്‌ണന്റെ ചിത്രത്തിൽ രാസലായിനി ഒഴിച്ച നിലയിലാണ്. സിപിഎം ജില്ലാ ആക്‌ടിങ് സെക്രട്ടറി ടി.വി. രാജേഷിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു പ്രതികളെ കണ്ടെത്താനാകുമെന്ന നിഗമനത്തിലാണു പൊലീസ്.
