പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടാത്തതിൽ മനം നൊന്ത് ആന്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന എം ഡി എം കെ നേതാവും ഈറോഡ് പാർലമെൻ്റംഗവുമായ എ ഗണേശ മൂർത്തി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. കൂടിയ അളവിൽ ഉറക്ക ഗുളികകൾ വെള്ളത്തിൽ കലക്കി കുടിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.
ഈറോഡ് സീറ്റ് എം ഡി എം കെ, ഡി എം കെയുമായി വച്ചു മാറ്റം നടത്തിയത് ഗണേശ മൂർത്തിയോട് ആലോചിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിൻ്റെ അനുയായികൾ പറയുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേശമൂർത്തിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി എം ഡി എം കെ നേതാക്കളും പറയുന്നു.