സംസ്ഥാനത്ത് ഞായറാഴ്ച വരെ കൊടും ചൂടുതന്നെ. ഒമ്പതു ജില്ലകളിൽ യെല്ലോ അലെർട്ടുമുണ്ട്. കണ്ണൂർ,പത്തനംതിട്ട 37 ഡിഗ്രി, തൃശൂർ 38, പാലക്കാട്, കൊല്ലം 39 വരെ ചൂടുണ്ടാകാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട്. എന്നാൽ കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനം നടത്താവുന്നതാണ്.