മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി ഇല്ല എന്ന വിവാദ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ ഗവർണർ. പ്രതിഷേധം ശക്തമായതോടെയാണ് വിവാദ ഉത്തരവ് പിൻവലിച്ച് അവധി നൽകിയത്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആയതുകൊണ്ടാണ് പ്രവൃത്തി ദിനങ്ങള്‍ ആക്കുന്നതെന്നാണ് നേരത്തെ ഉത്തരവിൽ വിശദീകരിച്ചത്.
അതേസമയം അവധി നിഷേധിച്ച ഉത്തരവിനെതിരെ കുക്കി സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറവും ആവശ്യപ്പെട്ടിരുന്നു.