10 കോടി കണ്ണൂരിലെ ഓട്ടോ ഡ്രൈവർക്ക്

At Malayalam
1 Min Read

ഓട്ടോ ഡ്രൈവറായ കണ്ണൂർ പരപ്പ സ്വദേശി നാസർ ആണ് ആ കോടീശ്വരൻ. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള, സംസ്ഥാന സർക്കാരിൻ്റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് കാർത്തികപുരത്ത് ഓട്ടോ ഓടിക്കുന്ന നാസറിനെ തേടി വന്നത്.

250 രൂപയായിരുന്നു സമ്മർ ബമ്പറിൻ്റെ വില. മുൻ വർഷത്തേക്കാൾ മൂന്നരലക്ഷം ടിക്കറ്റുകൾ കൂടുതൽ വിറ്റു പോവുകയും ചെയ്തു. 33.5 ലക്ഷം ടിക്കറ്റുകൾ വിറ്റതായി ബന്ധപ്പെട്ടവർ പറഞ്ഞു. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിയ്ക്കുന്ന വിഷു ബമ്പർ ടിക്കറ്റുകൾ നാളെ മുതൽ വിറ്റു തുടങ്ങും. മെയ് 29 ന് ഭാഗ്യവാനെ കണ്ടെത്തുന്ന വിഷു ബമ്പർ ടിക്കറ്റ് ഒന്നിന് 300 രൂപയാണ് വില.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment