സുഗന്ധവ്യഞ്ജനങ്ങളുടെ ഇടയിലെ രാജാപാര്‍ട്ട് ഇത്തിരി പോന്ന കുരുമുളകിന് സ്വന്തമാണ്.കുരുമുളകിലുള്ള ഔഷധ ഗുണം തന്നെയാവും ഈ രാജാപട്ടത്തിനു പിന്നിലുള്ളതും.ശരീരത്തിലെ വിഷാംശം നീക്കുന്നതിനും അമിതവണ്ണം തടയുന്നതിനും ഈ ഇത്തിരി കുഞ്ഞന്‍ കുരുമുളകിനുള്ള കഴിവ് അപാരമാണ്.പൊട്ടാസ്യത്തിന്റെ കലവറയായതിനാല്‍ രക്തസമ്മര്‍ദം സാധാരണ നിലയില്‍ നിര്‍ത്തുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമാണ് കുരുമുളക്. വൈറ്റമിന്‍ ബി യാല്‍ സമ്പുഷ്ടമായ കുരുമുളക് ശ്വേതരക്താണുക്കള്‍ വര്‍ധിപ്പിക്കാനും കാത്സ്യത്തിന്റെ ഉല്പാദനത്തിനും ഏറെ സഹായകമാണുതാനും.അപ്പോള്‍ ഇനി നിത്യഭക്ഷണത്തില്‍ കുരുമുളകിനൊരിടം നല്‍കാന്‍ അമാന്തിക്കേണ്ട.