വരുൺ ഗാന്ധി കോൺഗ്രസിൽ വന്നാൽ വലിയ സന്തോഷമെന്ന് കോൺഗ്രസ് നേതാവ് അധിർ ചൗധരി. പിലിഭിത്തിൽ നിന്നുള്ള പാർലമെൻ്റംഗമായ വരുണിന് ഇത്തവണ ബി ജെ പി സീറ്റു നൽകിയിരുന്നില്ല. മികച്ച വിദ്യാഭ്യാസമുളള ഉന്നത നേതാവാണ് വരുണന്നും അദ്ദേഹം കോൺഗ്രസിലേക്കു മടങ്ങിവന്നാൽ അതു പാർട്ടിക്കും അദ്ദേഹത്തിനും നാടിനും ഗുണം ചെയ്യുമെന്നും ചൗധരി പറഞ്ഞു.
ഗാന്ധി കുടുംബവുമായി ബന്ധമുള്ളതുകൊണ്ടാണ് വരുണിന് ബി ജെ പി യിൽ അർഹമായ സ്ഥാനം നൽകാത്തതെന്നും അദ്ദേഹത്തിനായി കോൺഗ്രസിൻ്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണന്നും അധിർ ചൗധരി പറഞ്ഞു.
