എടിഎമ്മില്‍ നിറയ്ക്കാൻ കൊണ്ടുവന്ന പണം കവര്‍ന്നു

At Malayalam
0 Min Read

കാസര്‍കോട് ഉപ്പള ആക്സിസ് ബാങ്കിന്‍റെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം പട്ടാപ്പകല്‍ കവര്‍ന്നു. 50 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് എന്നാണ് പ്രാഥമികവിവരം വാഹനത്തിന്‍റെ ചില്ല് തകര്‍ത്താണ് മോഷ്ടാക്കാള്‍ പണപ്പെട്ടി കൈക്കലാക്കിയത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വാഹനത്തിൽ 2 പെട്ടിയിലായി 50 ലക്ഷം രൂപ വീതം ആകെ 1 കോടി രൂപയാണ് ഉണ്ടായിരുന്നത്. വാഹനത്തില്‍ ഡ്രൈവറും ഉദ്യോഗസ്ഥനും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ ഒരു എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയാണ് വണ്ടിയിലുണ്ടായിരുന്നു പണം അടങ്ങിയ ബോക്‌സ് ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ കൈക്കലാക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തില്‍ സെക്യൂരിറ്റിയും പൊലീസും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Share This Article
Leave a comment