ചരക്ക് കപ്പൽ ഇടിച്ച് അമേരിക്കയിലെ ബാൾട്ടിമോർ പാലം തകർന്നു. കപ്പൽ നിയന്ത്രിച്ചിരുന്നത് മലയാളിയായിരുന്നു. കപ്പലിലെ 20 പേർ ഇന്ത്യക്കാരെന്ന് കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം തകർന്നുവീഴുകയായിരുന്നു. കപ്പൽ പാലത്തിൽ ഇടിച്ചതിനെ തുടർന്ന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു.