സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓൾ പാസ് സംവിധാനം ഉള്ളതിനാൽ, ഇവരുടെ മൂല്യ നിർണയത്തിൽ അധ്യാപകർ വേണ്ടത്ര ശ്രദ്ധിയ്ക്കുന്നില്ല എന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ അഭിപ്രായമുയർന്നു. അതിനാൽ മൂല്യ നിർണയം കാര്യക്ഷമമാക്കാൻ പ്രത്യേക നിരീക്ഷകരെ നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി.
മൂല്യനിർണയത്തിൽ മുപ്പത് ശതമാനത്തിൽ താഴെ മാർക്കുള്ള കുട്ടികളുടെ പട്ടിക തയ്യാറാക്കി അവർക്ക് പ്രത്യേക പഠന സൗകര്യങ്ങൾ ഉറപ്പാക്കും. നിലവാരം മോശമായിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കളുമായി ആലോചിച്ച് കുട്ടികൾക്ക് വേണ്ടുന്ന പ്രത്യേക പാഠ്യപദ്ധതിയുണ്ടാക്കാനും അവലോകന യോഗം തീരുമാനമെടുത്തിട്ടുണ്ട്.