പൂക്കോട് വെറ്റേറിനറി സർവകലാശാലയിലെ പുതിയ വി സി രാജി വച്ചു

At Malayalam
1 Min Read

വിദ്യാർഥിയുടെ മരണത്തോടെ വൻ വിവാദത്തിലായ പൂക്കോട് വെറ്റേറിനറി സർവകലാശാലയിലെ പുതിയ വൈസ് ചാൻസലർ ഡോ. പി സി ശശീന്ദ്രൻ സ്ഥാനമൊഴിഞ്ഞു. സർവകലാശാലയിലെ തന്നെ മുൻ അധ്യാപകനായിരുന്ന അദ്ദേഹത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് നേരിട്ട് ചുമതല നൽകിയിരുന്നത്.

സിദ്ധാർത്ഥ് എന്ന വിദ്യാർഥിയുടെ മരണത്തെ തുടർന്ന് അന്നത്തെ വി സി യായിരുന്ന എം ആർ ശശീന്ദ്രനാഥിനെ സസ്പെൻ്റ് ചെയ്ത ശേഷമായിരുന്നു ഗവർണർ പി സി ശശീന്ദ്രന് ചുമതല നൽകിയത്.കുറ്റാരോപിതരായ വിദ്യാർഥികളുടെ സസ്പെൻഷൻ പുതിയ വി സി പിൻവലിച്ചത് ഗവർണറെ ചൊടിപ്പിച്ചിരുന്നു.

തുടർന്ന് ഗവർണർ രാജി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് രാജിയ്ക്കു പിന്നിലെന്ന് പി സി ശശീന്ദ്രൻ പറയുന്നുണ്ടെങ്കിലും ഗവർണർ ആവശ്യപ്പെട്ടതുകൊണ്ടാണ് രാജി എന്നാണ് ലഭിയ്ക്കുന്ന വിവരം.

Share This Article
Leave a comment