കാർ കഴുകിയതിന് പിഴ

At Malayalam
0 Min Read

കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയവർക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്. മൂന്ന് ദിവസം കൊണ്ട് 22 പേരിൽ നിന്നും 1.1 ലക്ഷം രൂപയാണ് ഈടാക്കിയത്.

രൂക്ഷമായ ജലപ്രതിസന്ധി കണക്കിലെടുത്ത് നഗരത്തിലെ ജനങ്ങളോട് കുടിവെള്ള ഉപയോഗം പരിമിതപ്പെടുത്താൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കാർ കഴുകൽ, പൂന്തോട്ടപരിപാലനം തുടങ്ങിയ കാര്യങ്ങൾക്കായി വെള്ളം പാഴാക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കുമെന്ന് നോട്ടീസ് നൽകിയിരുന്നു.

Share This Article
Leave a comment