മോഷണശ്രമത്തിനിടയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ചതാകാമെന്ന് പൊലിസ് പറയുന്നു. കോതമംഗലത്ത് 72 വയസ് പ്രായമുള്ള വയോധികയെ മരിച്ച നിലയിൽ പുറത്തു പോയി വന്ന മകളാണ് കണ്ടെത്തിയത്. ഇവർ ധരിച്ചിരുന്ന വളകൾ ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ നഷ്ടമായതായി മകൾ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
മോഷ്ടാവ്, ശക്തിയുള്ള എന്തോ ആയുധം കൊണ്ട് പിന്നിൽ നിന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാവാം എന്നാണ് പൊലിസിൻ്റെ വിലയിരുത്തൽ. കൊലപാതക ശേഷം ചുറ്റുവട്ടത്ത് പ്രതി മഞ്ഞൾ പൊടി വിതറിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാനാണിതന്ന് പൊലിസ് കരുതുന്നു. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നു പൊലിസ് പറഞ്ഞു.