സ്വിമ്മിംഗ് പൂളിലെ തൂണിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു

At Malayalam
0 Min Read

കല്‍പ്പറ്റ മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി ആണ് സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്. 22 വയസായിരുന്നു.

ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു

Share This Article
Leave a comment