തെരഞ്ഞെടുപ്പിൻ സീറ്റു കിട്ടാത്തതിൽ മനം നൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് പാർലമെൻ്റഗം എ ഗണേശമൂര്‍ത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം പിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എം ഡി എം കെ നേതാവായ ഗണേശമൂര്‍ത്തിക്ക് ഇത്തവണ പാര്‍ട്ടി സ്ഥാര്‍ഥിത്വം നിഷേധിച്ചിരുന്നു.2019ല്‍ ഡി എം കെ സഖ്യത്തില്‍ ചേര്‍ന്ന് ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ചാണ് ഗണേശമൂര്‍ത്തി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂര്‍ത്തി വിഷാദത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.ഇന്ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോയമ്പത്തൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് തമിഴ്നാട് എക്സൈസ് മന്ത്രി എസ് മുത്തുസ്വാമി, മൊദകുറിച്ചി എം എല്‍ എ ഡോ.സി സരസ്വതി, എ ഐ എ ഡി എം കെ നേതാവ് കെ.വി രാമലിംഗം എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.