നടി നേഹാ ശർമ സ്ഥാനാർത്ഥിയായേക്കും

At Malayalam
1 Min Read

ബോളിവുഡ് നടി നേഹാ ശർമ ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന. നേഹയുടെ പിതാവും ബിഹാർ എം.എൽ.എയുമായ അജയ് ശർമയാണ് മകളുടെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ച് സൂചന നൽകിയത്. സഖ്യകക്ഷികളുമായുള്ള ലോക്സഭാ സീറ്റ് വിഭജനചർച്ചയിൽ കോൺഗ്രസിന് ഭഗൽപുർ മണ്ഡലം ലഭിക്കുകയാണെങ്കിൽ മകളെ സ്ഥാനാർഥിയാക്കുമെന്ന് ശർമ അറിയിച്ചു.

ഇമ്രാൻ ഹാഷ്‌മി നായകനായ ക്രൂക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നേഹയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് തൻഹാജി: ദ അൺസങ് വാരിയർ, യമല പഗ്ല ദീവാന-2, തും ബിൻ-2 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. നിലവിൽ ഭഗൽപുരിലെ കോൺഗ്രസ് എം.എൽ.എയാണ് നേഹയുടെ പിതാവായ അജയ് ശർമ. പാർട്ടി തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അതിനും തയ്യാറാണെന്ന് അജയ് ശർമ പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment