തോമസ് ഐസക്ക് വിശദീകരണം നൽകണം

At Malayalam
0 Min Read

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായ ടി.എം.തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കളക്ടർ. യുഡിഎഫ് നൽകിയ പരാതിയിലാണ് കളക്ടറുടെ നടപടി. മൂന്നു ദിവസത്തിനകം തോമസ് ഐസക്ക് വിശദീകരണം നൽകാനാണ് നിർദേശം. വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് യുഡിഎഫ് ആരോപിച്ചു.

സർക്കാർ സംവിധാനങ്ങൾ തോമസ് ഐസക് ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു യുഡിഎഫിന്റെ പരാതി. സർക്കാർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവർത്തകരെയും തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായും ആരോപണം ഉയർന്നിരുന്നു.

Share This Article
Leave a comment