ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ലഹരി മരുന്ന്. എറണാകുളം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. ട്രയിന്‍ ഒലവക്കോട് സ്‌റ്റേഷനിലെത്തിയപ്പോഴാണ് 164 ഗ്രാം ഹെറോയിന്‍ പിടികൂടിയത്.
ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ലഗേജ് കാരിയറിലാണ് കറുത്ത ഷോള്‍ഡര്‍ ബാഗ് ഉമസ്ഥനില്ലാതെ കണ്ടത്.
സംശയം തോന്നി എക്സൈസ് പരിശോധിച്ചപ്പോഴാണ് മയക്കു മരുന്നു കണ്ടെത്തിയത്. ബാഗില്‍ വിവിധ നിറങ്ങളിലുള്ള 16 സോപ്പു പെട്ടികളില്‍ പ്ലാസ്റ്റിക്ക് കവറുകളിലായിട്ടാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.
എക്‌സൈസും ആര്‍ പി എഫും സംയുക്തമായാണ് പരിശോധന നടത്തിയത്. അന്വേഷണം പുരോഗമിക്കുന്നു.