പത്തനംതിട്ടയിൽ ടയർ പൊട്ടി നിയന്ത്രണംവിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് അപകടം നടന്നത്. പെരിങ്ങമല റേഷൻ കടയ്ക്ക് സമീപത്തെ വളവിൽവെച്ച് കാറിൻ്റെ മുൻവശത്തെ ടയർ പൊട്ടുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. പെരിങ്ങമല സ്വദേശികളായ അൽ അമീൻ (20), മുബാറക് (16), ഷാനു (20), അപ്പു (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ അൽ അമീനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.