കെ സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കും

At Malayalam
1 Min Read

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ എൻ ഡി എ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി. കേരളത്തില്‍ നാലു സീറ്റുകളിലാണ് ഇനിയും സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുണ്ടായിരുന്നത്. ബി ജെ പി യോഗത്തിലാണ് ഇപ്പോൾ തീരുമാനമായത്.വയനാട്ടില്‍ കെ സുരേന്ദ്രന്‍, എറണാകുളത്ത് കെ എസ് രാധാകൃഷ്ണന്‍, ആലത്തൂരില്‍ ടി എന്‍ സരസു, കൊല്ലത്ത് ജി കൃഷ്ണ കുമാര്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണ് യു ഡി എഫ് സ്ഥാനാര്‍ഥി. ആനി രാജയാണ് എല്‍ ഡി എഫിനായി മത്സരിക്കുന്നത്. സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനും കളമൊരുങ്ങി.അഞ്ചാം ഘട്ട പട്ടികയില്‍ മേനക ഗാന്ധിക്ക് സീറ്റ് നല്‍കിയപ്പോള്‍ പിലിഭിത്ത് സിറ്റിങ് എം പി വരുണ്‍ ഗാന്ധി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. വരുണിന്‍റെ മണ്ഡലത്തില്‍ ജിതിന്‍ പ്രസാദയാണ് സ്ഥാനാര്‍ഥി. മേനക ഗാന്ധി സുല്‍ത്താന്‍പുരില്‍ നിന്നു ജനവിധി തേടും.

Share This Article
Leave a comment