പ്രായം കൂടിയപ്പോൾ ദേഷ്യവും കൂടിയോ?

At Malayalam
1 Min Read

പ്രായമേറി വരും തോറും ചിലരിൽ ദേഷ്യം കൂടി കൂടി വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വയസായാൽ എന്തെങ്കിലും കഴിച്ച് വിശ്രമിച്ചു കൂടെ എന്നു പലരും ചോദിക്കാറുമുണ്ട്. ഒരുപക്ഷേ ചെറുപ്പത്തിൽ ഇവര്‍ ഇങ്ങനെയൊന്നുമായിരുന്നിരിക്കില്ല. പ്രായമാകുംതോറും പെരുമാറ്റത്തില്‍ ഉണ്ടാകുന്ന ഈ വ്യത്യാസത്തെ നിസ്സാരമായി കാണരുത് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്.

ഇത് ഒരുപക്ഷേ ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ എന്ന മറവി രോഗത്തിന്റെ ലക്ഷണമാകാം. 50 വയസിനു മുകളില്‍ പ്രായമായവരിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ കൂടുതലായും ബാധിക്കുക.

എന്താണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ ?

തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള ഫ്രണ്ടല്‍ ദളത്തിലെയും തലച്ചോറിന്റെ പാര്‍ശ്വഭാഗങ്ങളിലുള്ള ടെംപറല്‍ ദളത്തിലെയും കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറു കൊണ്ടാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ ഉണ്ടാകുന്നത്. പ്രായമായവര്‍ക്ക് മികച്ച പരിചരണം നൽകിയാൽ ഈ രോഗാവസ്ഥ വഷളാകാതിരിക്കും.

- Advertisement -

ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പെരുമാറ്റത്തിലെ വ്യത്യാസമാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. മുന്‍പ് എത്ര നന്നായി ഇടപെട്ടിരുന്നോ അതിനു നേരെ വിപരീതമായി പ്രിയപ്പെട്ടവരോടു പോലും സ്നേഹമില്ലാതെ പെരുമാറും. നിര്‍ബന്ധ ബുദ്ധി, അമിത ഭക്ഷണം , സംസാരിക്കുന്നതിനിടെ വാക്കുകൾക്കായി തപ്പുക ഇവയൊക്കെയാണ് ആദ്യ ലക്ഷണങ്ങള്‍.

ചികിത്സകൾ

തലച്ചോറിലെ ഡോപമിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകള്‍, സിറട്ടോണിൽ എന്ന രാസവസ്തുവിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന വിഷാദ വിരുദ്ധ ഔഷധങ്ങൾ എന്നിവ ഇക്കാര്യത്തിൽ പ്രയോജനപ്രദമാണ്. ചിട്ടയായ ശാരീരിക വ്യായാമവും ഓർമ മെച്ചപ്പെടുത്താനുള്ള പരിശീലനവും കൊണ്ട് ഈ അവസ്ഥ വഷളാകാതെ പ്രതിരോധിക്കാൻ ഒരു പരിധിവരെ കഴിയും.

Share This Article
Leave a comment